‘ബാഹുബലി’ക്ക് ശേഷം ഫ്‌ളോപ്പ് ചിത്രങ്ങള്‍ മാത്രമാണ് പ്രഭാസിന്റെ കരിയറില്‍ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് ഇനി വരാനിരിക്കുന്ന പ്രഭാസ് ചിത്രങ്ങളെല്ലാം ഏറെ പ്രതീക്ഷയോടെ എത്തുന്നത്. ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രമാണ് പ്രഭാസിന്റെതായി ഇനി എത്താനൊരുങ്ങുന്നത്. പ്രഭാസിനൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.
കമല്‍ ഹാസന്‍, അമിതാഭ ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, പശുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തില്‍ നിന്നും ഒരു താരം കൂടിയെത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാസിനൊപ്പം ദുല്‍ഖറും സിനിമയില്‍ വേഷമിടും.
സീതാരാമം ചിത്രത്തിന്റെ പ്രീ ലോഞ്ച് ചടങ്ങിനിടെ പ്രോജക്ട് കെ എന്ന സിനിമയെ കുറിച്ചും സംവിധായകന്‍ നാഗ് അശ്വിനെ കുറിച്ചും ദുല്‍ഖര്‍ സംസാരിച്ചു. പ്രഭാസ് അന്ന് മുഖ്യാതിഥിയായി എത്തിയിരുന്നു. കല്‍ക്കിയില്‍ ദുല്‍ഖറും എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എത്തുന്നത്.
Read more
കല്‍ക്കിയുടെ കേരളത്തിലെ പ്രദര്‍ശനാവകാശം ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസിനാണ് എന്നുള്ള പ്രതികരണങ്ങളും എത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.