"കുഞ്ഞുകുട്ടി പരാധീനങ്ങള്‍ അടക്കം എല്ലാവര്‍ക്കും പോയിക്കാണാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയ പടം"; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി ജനമൈത്രി

രസകരമായ ഒരു കോമഡി എന്റെര്‍ടെയ്നര്‍ എന്ന വിശേഷണത്തോടെ പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രമാണ് “ജനമൈത്രി” ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ജൂലൈ 19ന് തിയേറ്ററുകളിലെത്തും.

ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ മറ്റ് അശ്ലീലധ്വനികളോ ഒന്നുമില്ലാതെ എല്ലാവിഭാഗം ആളുകള്‍ക്കും ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂര്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ് ജനമൈത്രിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തരുന്ന ഉറപ്പ്. ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൈജു കുറുപ്പ്, വിജയ് ബാബു, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍തഥ ശിവ, സൂരജ്, പ്രശാന്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ജോണ്‍, ജെയിംസ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണുനാരായണന്‍ നമ്പൂതിരി. ഷാന്‍ റഹമാന്റേതാണ് സംഗീതം. ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Image may contain: 15 people, people smiling, text