ഇസ്ലാം മതം സ്വീകരിച്ച് പോണ്‍ താരം; പര്‍ദ്ദ ധരിച്ച് ഇഫ്താര്‍ വിരുന്നില്‍, വീഡിയോ

ജാപ്പനീസ് പോണ്‍ റേ ലില്‍ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയില്‍ പര്‍ദ ധരിച്ച് ഇഫ്താറില്‍ പങ്കെടുക്കുന്ന വീഡിയോ റേ ലില്‍ ബ്ലാക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ‘എന്റെ ജീവിതത്തിലെ ആദ്യത്തെ ഇഫ്താര്‍, ആശംസകള്‍!’ എന്ന് കുറിച്ചു കൊണ്ടാണ് റേ വീഡിയോ പങ്കുവച്ചത്.

ക്വലാലംപുരിലേക്കുള്ള ആദ്യ സന്ദര്‍ശനത്തിന് ശേഷമാണ് താന്‍ ഇസ്ലാം മതത്തില്‍ ആകൃഷ്ടയാകുന്നതെന്നും തന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായതെന്നും റേ ലില്‍ ബ്ലാക്ക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇസ്ലാമിനെ കുറിച്ചുള്ള തന്റെ അന്വേഷണങ്ങള്‍ ടിക് ടോക്കിലൂടെയും നടി പങ്കുവച്ചിരുന്നു. ഈ വര്‍ഷം റംസാന്‍ വ്രതം അനുഷ്ഠിക്കുമെന്നും മാര്‍ച്ച് രണ്ടിന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Kae Asakura (@raelilblack)

”എനിക്ക് വളരെ ആവേശമുണ്ട്. ഈ മാസം കടന്നുപോകാന്‍ ദൈവവും നിങ്ങളും എനിക്ക് ശക്തി നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രശസ്തി, വിജയം, സാമ്പത്തിക സ്ഥിരത എന്നിവ ഉണ്ടായിരുന്നിട്ടും, ജീവിതത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച് വളരെക്കാലമായി ഞാന്‍ സംശയിച്ചിരുന്നു. ഇസ്ലാമില്‍ എത്തിയപ്പോള്‍ എല്ലാത്തിനും ഉത്തരം കിട്ടി’ എന്നും റേ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

അതേസമയം മുമ്പ് അഭിനയിച്ച വീഡിയോകളെല്ലാം റേ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. ഏതെങ്കിലും വീഡിയോകള്‍ ഉണ്ടെങ്കില്‍ അത് താന്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ചതാണെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

Read more