മുഴുക്കുടിയനായ മുരളിയുടെ കഥയുമായി 'വെള്ളം'; ട്രെയ്‌ലര്‍ പുറത്ത്, ജനുവരി 22-ന് തിയേറ്ററുകളിലേക്ക്

പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന “വെള്ളം” സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിടുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച വെള്ളം ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണത്തിന് എത്തിക്കും. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു.

സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. റോബി വര്‍ഗീസ് ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ് വെള്ളം. അതിനാല്‍ ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം എത്തുന്നത്. ഒരു മഹാമാരിയ്ക്കും തങ്ങളെ തോല്‍പിക്കാന്‍ കഴിയില്ലെന്നുള്ള വാക്കുമായാണ് വെള്ളം റിലീസിന് ഒരുങ്ങുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മ്മിച്ചിരിക്കുന്നത്.

Read more

തിയേറ്ററില്‍ എത്തുന്നതിനുള്ള ആളുകളുടെ ഭയവും ആശങ്കയും വെള്ളം റിലീസ് ചെയ്യുന്നതോടെ മാറികിട്ടുന്നമെന്ന പ്രതീക്ഷയിലാണ്. ജനജീവിതം സാധാരണ നിലയിലാകാന്‍ ഇതുപകരിക്കുമെന്ന് വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഞങ്ങളുടെ ചിത്രം വെള്ളം ആദ്യ റിലീസ് ചിത്രമായി തന്നെ തിയേറ്ററില്‍ എത്തിക്കുന്ന ഒരു ചലഞ്ച് ഞങ്ങള്‍ ഏറ്റെടുത്തതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.