ജിയോ ഫൈബര്‍ സേവനം മുകേഷ് അംബാനി പ്രഖ്യാപിച്ചതു മുതല്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് “ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ”. റിലീസ് ചിത്രങ്ങള്‍ തിയേറ്ററില്‍ പോകാതെ വീട്ടിലിരുന്ന് കാണാമെന്നതാണ് ഈ സേവനത്തെ ശ്രദ്ധേയമാക്കുന്നത്. സിനിമ ഇറങ്ങുന്ന ദിവസം തന്നെ ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പാക്കേജില്‍ അംഗമായുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ഷോ കാണാം എന്നതാണ് പ്രത്യേകത. ഇപ്പോള്‍ ഈ സേവനത്തെ കുറിച്ച് കൂടുതല്‍ വിശദ്ധീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജിയോ.
ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 52 സിനിമകളെങ്കിലും അണിനിരക്കാനാണ് ജിയോ ഉദ്ദേശിക്കുന്നത്. ഇത് മൂന്ന് സ്രോതസ്സുകള്‍ വഴിയാണ് സാധ്യമാക്കുന്നത്. ഒന്ന് സ്വന്തം സ്ക്രിപ്റ്റ് വികസിപ്പിക്കുകയും സിനിമ നിര്‍മിക്കുകയും ചെയ്യുക. രണ്ട് മറ്റ് പ്രൊഡക്ഷന്‍ ഹൗസുകളുമായി സഹകരിച്ച് നിര്‍മിക്കുക. മൂന്നാമതായി മൂന്നാം കക്ഷികളില്‍ നിന്ന് സിനിമകള്‍ സ്വന്തമാക്കുക. ആറു മുതല്‍ 11 വരെ ഭാഷകളിലുള്ള സിനിമകള്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് ഓഫിസ് പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെ പറഞ്ഞു.
Read more
സിനിമകല് കൂടാതെ വെബ് സീരീസ്, സംഗീതം, ഹ്രസ്വ ചിത്രങ്ങള്‍ തുടങ്ങിയവയും ഇത്തരത്തില്‍ എത്തും. തുടക്കത്തില്‍ മാസത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ റിലീസ് ചെയ്യാനാണ് ജിയോ ഉദ്ദേശിക്കുന്നത്. പിന്നീട് ഇത് ആഴ്ചയില്‍ ഒരു സിനിമയായി ഉയര്‍ത്തും. രാജ്യത്ത് സിനിമാ സ്ക്രീന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജിയോയുടെ ഈ നീക്കം ഗുണകരമാണെന്നാണ് ഒരുപക്ഷം പറയുന്നത്. രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി നടപ്പിലാക്കാനാണ് ജിയോയുടെ നീക്കം.