രാജന്‍ സക്കറിയ ഒരു വരവ് കൂടി വരും; 'കസബ' രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്

മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിലൊന്നാണ് “കസബ”. സിഐ രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി വേഷമിട്ടത്. സിനിമ റിലീസ് ചെയ്ത് 4 വര്‍ഷം പിന്നിടുമ്പോള്‍ കസബയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനകള്‍ നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്.

“”നാല് കൊല്ലം മുമ്പ്… ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയാ യുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം… ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഇ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ…”” എന്നാണ് ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നിതിന്‍ രഞ്ജി പണിക്കര്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് കസബ. നേഹ സക്‌സേന, വരലക്ഷ്മി ശരത്കുമാര്‍, സമ്പത്ത് രാജ്, ജഗദീഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Read more

https://www.facebook.com/joby.george.773/posts/10159984699803098