അല്‍ഷിമേഴ്‌സ് രോഗിയായി അഭിനയിക്കാന്‍ ഒരുങ്ങി ജോജു ജോര്‍ജ്. നവാഗതനായ ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ജില്ലം പെപ്പരെ” എന്ന സിനിമയിലാണ് ജോജു അല്‍ഷിമേഴ്‌സ് ബാധിതനായി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടമാണ് ചിത്രത്തില്‍ ജോജു ചിത്രത്തില്‍ അവതരിപ്പിക്കുക.
35-40 വയസു വരെയുള്ള കാലഘട്ടവും 70-75 വയസു വരെയുള്ള കാലഘട്ടവുമാണ് ജോജു അവതരിപ്പിക്കുക. ചെണ്ടക്കാരനായാണ് ജോജു വേഷമിടുക. ചിത്രത്തിന്റെ മുക്കാല്‍ ഭാഗം ഷൂട്ടിംഗും ജോജു പൂര്‍ത്തിയാക്കിതായും ഇനി നാല് ദിവസത്തെ ഷൂട്ടിംഗ് മാത്രമേ ബാക്കിയുള്ളുവെന്നും സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ജില്ലം പെപ്പരെ ജോജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാകും. തന്‍മാത്ര ചിത്രത്തില്‍ മോഹന്‍ലാലിന്റെ മികച്ച അഭിനയം നമ്മളെല്ലാം കണ്ടതാണ്. എന്നാല്‍ ഈ ചിത്രത്തില്‍ ഏറെ വ്യത്യസ്തമായാണ് ജോജു അല്‍ഷിമേഴ്‌സ് രോഗിയായി അഭിനയിക്കുന്നത് എന്നും ജോഷ് പറഞ്ഞു.
Read more
മേജര്‍ രവിയുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചയാളാണ് ജോഷ്. ജില്ലം പെപ്പര സിനിമ താളവാദ്യങ്ങളുടെ കഥയാണ് പറയുക. മേജര്‍ രവി, ഷെഹിന്‍ സിദ്ദിഖ്, ഗായി അഞ്ജു ബ്രഹ്മാസ്മി, ചെണ്ട കലാകാരന്‍മാരായ ആട്ടം ശരത്, രാഗ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.