പ്രേക്ഷകർ ഏറ്റെടുത്ത് റായി ലക്ഷ്മിയുടെ ജൂലി 2; തീയേറ്ററുകളിലേക്ക് ആരാധക പ്രവാഹം

ആരാധകരെ ഞെട്ടിച്ച് ബോളിവുഡിൽ ഹോട്ടായി തിളങ്ങിയ റായി ലക്ഷ്മിയുടെ ജൂലി2 റിലീസ് ചെയ്തു. തീയേറ്ററുകളിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് ആദ്യ ദിനം പുറത്തുവന്നത്. എന്നാൽ ഒരുപാട് സ്ഥലങ്ങളിൽ ആദ്യ ദിനം സിനിമ കാണാൻ എത്തിയവർക്ക് നിരാശയായിരുന്നു ഫലം. സിനിമയുടെ ടിക്കറ്റ് കിട്ടിയില്ല എന്നതായിരുന്നു കാരണം. റിലീസ് ദിവസത്തെ ഷോയുടെ ടിക്കറ്റുകൾ ഭൂരിഭാഗവും നേരത്തെ തന്നെ ഓൺലൈൻ വഴിയും അല്ലാതെയും വിറ്റു പോയിരുന്നു.

ആദ്യ ദിനം തന്നെ തിയേറ്ററുകളിലേക്ക് ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. താരം അതീവ ഗ്ലാമറായി എത്തുന്ന ജൂലി ടുവിന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. റായ് ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമര്‍ പ്രകടനമാണ് ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവില്‍ കാഴ്ച്ച വച്ചിട്ടുള്ളത്.

ബോളിവുഡില്‍ റായ് ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണ് ജൂലി2. ചിത്രത്തിന് വേണ്ടി താരം വലിയ രീതിയില്‍ ബോഡി ഔട്ട് ഫിറ്റ് നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേഹ ദൂപിയ നായികയായി എത്തുന്ന ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി ടു എന്ന ചിത്രം. ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ ഹീറോയിനായി മാറുന്നതാണ് ജൂലി ടുവിന്റെ കഥ. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നതും സംവിധായകൻ ദീപക് തന്നെയാണ്. വിജു ഷായാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ദുബായ്, മുബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമ മികച്ച ദൃശ്യ വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.