പ്രധാനമന്ത്രിയായി മോഹന്‍ലാല്‍, മാസ് ആക്ഷനുമായി സൂര്യയും; കാപ്പാന്‍ ട്രെയ്‌ലര്‍

സൂര്യയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന “കാപ്പാന്റെ” ട്രെയ്‌ലര്‍ പുറത്ത്. ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. സയേഷ നായികയായി എത്തുന്ന ചിത്രത്തില്‍ ആര്യയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മോഹന്‍ലാലിന്റെ മാസ് ഡയലോഗുകളും സൂര്യയുടെ മാസ് ആക്ഷന്‍ രംഗങ്ങളും അടങ്ങുന്ന ട്രെയ്‌ലര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യന്തിരന്‍, 2.o, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന അടുത്ത ചിത്രമാണിത്.

ലണ്ടന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാലാണ് ഷൂട്ടിങ് നടന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിജയ് നായകനായ “ജില്ല” എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അവസാന ചിത്രം.

Read more