യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് കാജല്‍ അഗര്‍വാള്‍; വീഡിയോ

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി കാജല്‍ അഗര്‍വാള്‍. ഭര്‍ത്താവ് ഗൗതം കിച്ലുവുമൊത്താണ് നടി വിസ സ്വീകരിക്കാനെത്തിയത്. വിസ സ്വീകരിച്ച ശേഷം തന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ചും സിനിമാ വിശേഷങ്ങളെക്കുറിച്ചും നടി സംസാരിച്ചു.

2020 ഒക്ടോബര്‍ 30 നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു.

വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്ന കാജല്‍, കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ‘ആചാര്യ’ എന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. ദുല്‍ഖറിനൊപ്പമുള്ള ‘ഹേയ് സിനാമിക’യാണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.