പ്രദീപന്‍ വക്കീലായി ആസിഫ് അലി; 'കക്ഷി: അമ്മിണിപ്പിള്ള'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആസിഫ് അലി നായകനാവുന്ന “കക്ഷി: അമ്മിണിപ്പിള്ള”യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 28 ന് തിയേറ്ററുകളിലെത്തും. നേരത്തെ ചിത്രം 21 ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ പ്രദീപന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സനിലേഷ് ശിവന്റേതാണ്. അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, ഷിബില, സരസ ബാലുശേരി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

Image may contain: 9 people, people smiling, text

Read more

ഒരു വിവാഹ മോചനക്കേസ് ഏറ്റെടുക്കുന്ന വക്കീലും അതിന്റെ പ്രശ്‌നങ്ങളുമൊക്കെയായാണ് ചിത്രം പറയാനൊരുങ്ങുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലും അരുണ്‍ മുരളീധരനും സംഗീതം നല്‍കുന്നു. ജേക്‌സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുല്‍ രമേശ്.