സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന ‘കള്ളന്‍ ഡിസൂസ’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 11ന് തീയേറ്ററുകളില്‍ എത്തും. ദിലീഷ് പോത്തനാണ് റിലീസ് തീയതി സോഷ്യല്‍മീഡിയയില്‍ അറിയിച്ചത്. ജനുവരി 21ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടുകയായിരുന്നു.
ജിത്തു കെ ജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്.
Read more
റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം ‘ചാര്‍ളി’യിലെ ഒരു കഥാപാത്രമായിരുന്നു സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സുനിക്കുട്ടന്‍ കള്ളന്‍ ഡിസൂസ. ചാര്‍ളി പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കള്ളന്‍ ഡിസൂസ ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രം റിലീസിനൊരുങ്ങുന്നത്.