ഹിന്ദുയിസത്തിന് വേണ്ടി സംസാരിച്ചതേ ഓര്‍മ്മയുള്ളൂ, ഒരു രാത്രി കൊണ്ട് രാജ്യദ്രോഹികള്‍ എനിക്ക് വരുത്തിയ നഷ്ടം 40 കോടിയോളം; വെളിപ്പെടുത്തലുമായി കങ്കണ

രാജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചത് മൂലം തനിക്ക് 40 കോടി നഷ്ടമായെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇരുപത്തിയഞ്ചിലധികം ബ്രാന്‍ഡുകളുടെ കരാറിനെ ബാധിച്ചതായും ഇതുമൂലം പ്രതിവര്‍ഷം 30 മുതല്‍ 40 കോടിയുടെ വരെ നഷ്ടം തനിക്കുണ്ടാകുമെന്നും കങ്കണ പറഞ്ഞു.

‘പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയും’ എന്ന മസ്‌കിന്റെ ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു കങ്കണയുടെ ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമത്തിലെ പോസ്റ്റ്. ഇതാണ് സ്വാതന്ത്രത്തിന്റേയും വിജയത്തിന്റെയും യഥാര്‍ത്ഥ സ്വഭാവമെന്ന് കങ്കണ കുറിച്ചു.

എനിക്ക് പറയാനുള്ളത് ഞാന്‍ പറയും . അത് തീരുമാനിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരത്തെയും അഖണ്ഡതയെയും വെറുക്കുന്ന അജണ്ട നയിക്കുന്ന ബഹുരാഷ്ട്ര കമ്പനികളും അവരുടെ കോര്‍പ്പറേറ്റ് ബ്രാന്‍ഡ് മേധാവികളുമല്ല… പണക്കാരന്‍ പണത്തിന് വേണ്ടി ശ്രദ്ധിക്കരുത്… കൂടുതല്‍ സമ്പന്നരായവര്‍ കൂടുതല്‍ ദരിദ്രരാകുന്നത് ഞാന്‍ കാണുന്നു…’

Read more

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കങ്കണ എലോണിന്റെ ഒരു ട്വീറ്റിലും ഇന്ത്യന്‍ ഭക്ഷണത്തെ പ്രശംസിച്ചും കമന്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് കങ്കണ കുറിച്ചു, ”നിങ്ങളെ കൂടുതല്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ ഞങ്ങള്‍ക്ക് എത്ര കാരണങ്ങളാണ്.