'ഒരു വിധിയില്‍ വിറങ്ങലിച്ച ഒരു കൂട്ടം സ്വപ്‌നങ്ങള്‍'

കണ്ണന്‍ താമരക്കുളം ഒരുക്കിയ വിധി: ദ വെര്‍ഡിക്ട് രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ തിരക്കഥയും മെയ്ക്കിംഗുമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. മരട് ഫ്‌ളാറ്റ് പൊളിക്കലിനെ അടിസ്ഥാനമാക്കിയാണ് സിനിമ എത്തിയത്.

ഫ്ളാറ്റ് പൊളിക്കലും വിവാദങ്ങളും എല്ലാവര്‍ക്കും അറിയുന്നതാണെങ്കിലും അവിടെ ജീവിച്ചു പെട്ടെന്ന് ഒരു ദിവസം പുറത്തിറങ്ങി പോവേണ്ടി വന്ന ജനങ്ങളുടെ അവസ്ഥ അങ്ങനെ അറിയാന്‍ വഴിയില്ല. അങ്ങനൊരു കഥയാണ് വിധിയിലൂടെ പറയുന്നത്. ഏതു തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘ഉടുമ്പി’ന് ശേഷം തിയേറ്ററില്‍ എത്തുന്ന കണ്ണന്‍ താമരക്കുളം ചിത്രം വിഷയ സ്വീകാര്യതയിലാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അനൂപ് മേനോന്‍, ധര്‍മ്മജന്‍, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, മനോജ് കെ ജയന്‍, സുധീഷ്, സരയു, ഷീലു ജോര്‍ജ് എന്നിവരുടെ പ്രകടനവും മികവ് പുലര്‍ത്തിയെന്ന് പ്രേക്ഷകര്‍ പറയുന്നു.

Read more

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്.