ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് പോരാട്ടം. ഐപിഎൽ എൽ ക്ലാസിക്കോ എന്നാണ് ആരാധകർ ഈ മത്സരത്തിന്റെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോയിന്റ് ടേബിളിൽ മുംബൈ ഇന്ത്യൻസാണ് അവസാന സ്ഥാനത്ത് നിന്നത്.
മുംബൈ ഇന്ത്യൻസിന്റെ ബ്രഹ്മാസ്ത്രമാണ് പേസ് ബോളർ ജസ്പ്രീത് ബുംറ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിക്ക് ശേഷം പരിക്ക് പറ്റി താരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായിരുന്നു. ഐപിഎലിലെ ആദ്യ മത്സരങ്ങൾ ബുംറയ്ക്ക് നഷ്ടമാകും. താരത്തിന്റെ ഹെൽത്ത് അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് മുംബൈ പരിശീലകൻ മഹേല ജയവര്‍ധനെ.
മഹേല ജയവര്‍ധനെ പറയുന്നത് ഇങ്ങനെ:
“ജസ്പ്രീത് ബുംറ എന്‍സിഎയില്‍ ഉണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള അവരുടെ ഫീഡ്ബാക്ക് ഞങ്ങള്‍ കാത്തിരുന്ന് കാണേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാം നന്നായി പോകുന്നു. ദൈനംദിന അടിസ്ഥാനത്തില്‍ പുരോഗതിയുണ്ട്” മഹേല ജയവര്‍ധനെ പറഞ്ഞു.
മഹേല ജയവര്‍ധനെ തുടർന്നു:
” നമുക്ക് കാത്തിരിക്കേണ്ടി വരികയോ അല്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തേണ്ടി വരികയോ ചെയ്തേക്കും. അങ്ങനെയാണ് ഞാന്‍ അതിനെ കാണുന്നത്. കുറച്ച് കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കുകയും കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കാനും ഇത് ഞങ്ങള്‍ക്ക് അവസരം നല്‍കുന്നു. സീസണിന്റെ ആദ്യഘട്ടം പരീക്ഷണങ്ങൾ ചെയ്യാന്‍ ടീമിന് അവസരമുണ്ട്” മഹേല ജയവര്‍ധനെ പറഞ്ഞു.