മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ജിയോ ബേബി ചിത്രം കാതലിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ചുള്ള ഫ്രെയിമും ഡബ്ബിംഗ്, ഓഡിയോ മികിസിങ് നടക്കുന്നതിന്റെ ചിത്രവുമാണ് പങ്കുവെച്ചിരിക്കുന്നത്.
റോഷാക്കിന് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാതല്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആണ് പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ ചിത്രം. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുക. വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക കാതലിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതല്‍.
Read more
സാലു കെ തോമസിന്റെ ഛായാഗ്രഹണത്തില്‍, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്. എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതസംവിധാനം മാത്യൂസ് പുളിക്കന്‍ പിആര്‍ഓ പ്രതീഷ് ശേഖര്‍.