കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി

ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനും വിക്കി കൗശലിനും നേരെ അജ്ഞാതന്റെ വധഭീഷണി. സോഷ്യല്‍ മീഡിയ വഴിയാണ് അജ്ഞാതന്റെ വധഭീഷണി. വിക്കി കൗശലാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് മുംബൈ സാന്ത്രാക്രൂസ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

ഐടി ആക്ട് (സെക്ഷന്‍ 506 (2),354 (ഡി), ഐപിസി 67) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി മെസേജുകള്‍ ഒരുപോലെ തനിക്കും ഭാര്യയ്ക്കും അയച്ചു എന്നാണ് വിക്കി പരാതിയില്‍ പറയുന്നത്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുറച്ചുനാളുകള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാനും സ്വര ഭാസ്‌കറിനും നേരെ അജ്ഞാതരുടെ വധഭീഷണി ഉണ്ടായിരുന്നു. പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലയുടെ മരണത്തിനു ശേഷമാണ് വധഭീഷണി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read more

സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്റെ പേരിലായിരുന്നു ഭീഷണി കത്ത് വന്നതിനെ തുടര്‍ന്ന് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കത്രീനയ്ക്കും വിക്കിയ്ക്കും ഭീഷണി മെസ്സേജുകള്‍ ലഭിക്കുന്നത്.