ദസറയുടെ ഷൂട്ടിംഗ് കഴിഞ്ഞു; ലക്ഷങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ക്കായി ചെലവഴിച്ച് കീര്‍ത്തി, എല്ലാവര്‍ക്കും സ്വര്‍ണ നാണയം സമ്മാനം

നാനി നായകനായി വേഷമിടുന്ന ‘ദസറ’യില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത് കീര്‍ത്തി സുരേഷ് ആണ് . ചിത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദസ്റയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ ഷൂട്ടുമായി സഹകരിച്ച 130 സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് നടി സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

75 ലക്ഷത്തോളം രൂപയാണ് കീര്‍ത്തി സുരേഷ് ഇതിനായി ചെലവഴിച്ചത്. ‘വെന്നെല’ എന്നാണ് ചിത്രത്തിലെ കീര്‍ത്തിയുടെ കഥാപാത്രത്തിന്റെ പേര്.

പാന്‍ ഇന്ത്യന്‍ റിലീസ് ഉള്ള ചിത്രത്തിന്റെ സംവിധാനം ശ്രീകാന്ത് ഒഡേലയാണ്. സത്യന്‍ സൂര്യന്‍ ഐഎസ്‌സി ഛായാഗ്രാഹണവും വിന്‍ നൂലി ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്ട്. മാര്‍ച്ച് 30നാണ് ദസറ തിയേറ്ററുകളില്‍ എത്തുന്നത്.’മാമന്നന്‍’ ആണ് തമിഴില്‍ കീര്‍ത്തി പൂര്‍ത്തിയാക്കിയ ചിത്രം.

Read more

ഉദയനിധി സ്റ്റാലിനും ഫഹദും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ‘പരിയേറും പെരുമാള്‍’, ‘കര്‍ണന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയം രവി നായകനാകുന്ന ‘സൈറന്‍’ ആണ് അണിയറയില്‍ ഉള്ളത്. ‘ഭോലാ ശങ്കര്‍’ എന്ന ചിരഞ്ജീവി ചിത്രത്തിലും കീര്‍ത്തി പ്രധാന വേഷത്തില്‍ ഉണ്ട്.