കണക്കുകള്‍ നിരത്തുമ്പോള്‍ ആളുകള്‍ക്ക് സത്യം മനസ്സിലാകും; കേരളം തീവ്രവാദികളുടെ സ്ഥലമായി ചിത്രീകരിക്കുന്നുവെന്ന് വിമര്‍ശനം, മറുപടിയുമായി നിര്‍മ്മാതാവ്

ദ കേരള സ്റ്റോറി’ വിവാദത്തില്‍ പ്രതികരിച്ച് നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷാ. തെളിവില്ലാതെ താന്‍ ഒന്നും പറയാറില്ലെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് പറയുന്നത്. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിപുലിന്റെ പ്രതികരണം.’ആരോപണങ്ങളെ സമയമാകുമ്പോള്‍ അഭിസംബോധന ചെയ്യും.

തെളിവില്ലാതെ ഒന്നും ഞാന്‍ പറയാറില്ല. കണക്കുക്കള്‍ നിരത്തുമ്പോള്‍ ആളുകള്‍ക്ക് സത്യം മനസിലാകും. സംവിധായകനായ സുദീപോ സെന്‍ നാല് വര്‍ഷമാണ് സിനിമയ്ക്ക് വേണ്ടി ഗവേഷണം ചെയ്തത്. വലിയൊരു വലിയ ദുരന്തത്തെക്കുറിച്ചാണ് സിനിമ ചെയ്യുന്നത്’, വിപുല്‍ അമൃതലാല്‍ ഷാ പറഞ്ഞു.

ഒരാള്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു, മറ്റൊരാള്‍ ഒളിവിലാണ്, സംവിധായകന്‍ പറഞ്ഞു. ചിത്രത്തില്‍ ശാലിനി എന്ന കഥാപാത്രം തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെണ്‍വാണിഭസംഘത്തില്‍ എത്തിയതിന് പിന്നാലെ ഫാത്തിമയായി ഐ എസില്‍ ചേരാന്‍ നിര്‍ബന്ധിതയായെന്നാണ് ചിത്രത്തിന്റെ ടീസര്‍ പറയുന്നത്.

Read more

ടീസര്‍ റിലീസ് ആയതോടെ സിനിമയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കേരളത്തെ തീവ്രവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുയെന്ന് ചൂണ്ടിക്കാണിച്ച് സിനിമയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും പരാതി ലഭിച്ചിരുന്നു.