തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ട്വിറ്റര്‍ ഉപേക്ഷിച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. ചൊവ്വാഴ്ചയാണ് ഖുശ്ബു ട്വിറ്റര്‍ ഉപേക്ഷിച്ചത്. ട്വിറ്റര്‍ വളരെയധികം നെഗറ്റീവാകുന്നു എന്നാണ് ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കാനുള്ള കാരണമായി ഒരു അഭിമുഖത്തില്‍ ഖുശ്ബു വ്യക്തമാക്കിയത്.
ട്രോളുകള്‍ക്കെതിരെ താരം ഇതിന് മുമ്പും ദേഷ്യപ്പെടുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. ഖുശ്ബുവിനെ മാത്രമല്ല മകള്ക്കതിരെയും കുടുംബത്തിനെതിരെയും ട്രോളുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്ന സമയം കുടുംബത്തിന് നല്കാന് ആഗ്രഹിക്കുന്നതായി ഖുശ്ബു പറഞ്ഞു.
Read more
എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഖുശ്ബു സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ താരം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.