തമിഴിലും മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് ഖുശ്ബു. തമിഴില്‍ തരംഗം തീര്‍ത്ത ഖുശ്ബു മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഖുശ്ബു. ഭര്‍ത്താവ് സുന്ദറിനൊപ്പമുള്ള മനോഹരമായ പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഖുശ്ബു. 1996-ലെ ചിത്രം പങ്കുവെച്ച് പ്രണയത്തിന്റെ അതേ തീവ്രത ഇപ്പോഴും എന്നാണ് ഖുശ്ബു കുറിച്ചിരിക്കുന്നത്.
2000-ലാണ് സംവിധായകനും നടനുമായ സുന്ദറിനെ നടി വിവാഹം ചെയ്തത്. അവന്തിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ചെന്നൈയില്‍ സ്ഥിരതാമസമാണ് ഇവര്‍.
Read more
https://www.instagram.com/p/B4iBqckAcjd/?utm_source=ig_embed