എന്നും രാവിലെ മൂത്രം കുടിക്കും, ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ പോയ ശബ്ദം തിരിച്ചു കിട്ടി; കൊല്ലം തുളസിയുടെ പഴയ വീഡിയോ, കുത്തിപ്പൊക്കി ട്രോളന്മാർ

സ്വന്തം മൂത്രം കുടിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന നടനാണ് കൊല്ലം തുളസി. മൂത്രത്തിന് ഒരുപാട് ഔഷധ ഗുണങ്ങളുണ്ടെന്നും ദിവസവും കുടിച്ചാൽ രോഗങ്ങൾ മാറുമെന്നും കൊല്ലം തുളസി പറയുന്ന വീഡിയോയാണ് ട്രോളന്മാർ ഏറ്റെടുത്ത് വീണ്ടും  ‘എയറിൽ’ ആക്കിയിരിക്കുന്നത്.

തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും കൊല്ലം തുളസി പറഞ്ഞു. “മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു.

അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്.ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്. എന്റെ കാലുവേദന മാറി.

ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്‌കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി”  എന്നാണ് മൂത്രം കുടിക്കുന്നതിനെ പറ്റി ചോദിച്ചപ്പോൾ കൊല്ലം തുളസി പറഞ്ഞത് .

Read more

എന്നാൽ മൂത്രം കുടിക്കുന്നത് അശാസ്ത്രീയമാണ് എന്നാണ് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ പറയുന്നത്. ശരീരത്തിന് ആവശ്യമില്ലാതെ പുറംതള്ളുന്ന വസ്തുക്കളാണ് മലവും, മൂത്രവും. മൂത്രം കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ വരുമെന്നും ഐ. എം. എ പറയുന്നു.