ലാല്‍ ജോസിന്റെ മകള്‍ വിവാഹിതയായി; ചടങ്ങില്‍ തിളങ്ങി മീനാക്ഷി- വീഡിയോ

സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരി വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍. കഴിഞ്ഞ മെയ് 26-നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹ നിശ്ചയം. മലയാള സിനിമയിലെ പ്രമുഖകര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവാഹ ചടങ്ങിലെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒരാള്‍ നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു. ദിലീപിനൊപ്പമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ മീനാക്ഷി എത്തിയത്. പള്ളിയിലെ ചടങ്ങില്‍ സംബന്ധിച്ച ഇരുവരും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് മടങ്ങിയത്.


Read more

വിവാഹ ശേഷം നടന്ന റിസപ്ഷനില്‍ മലയാളസിനിമയിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ പങ്കെടുത്തു.