നിവിന്‍ പോളിയുടെ കരണത്തടിച്ച് നയന്‍താര; ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ പുറത്ത്

നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന “ലവ് ആക്ഷന്‍ ഡ്രാമ”യുടെ ടീസര്‍ പുറത്ത്. മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. തളത്തില്‍ ദിനേശനെന്ന കഥാപാത്രമായി നിവിന്‍ എത്തുമ്പോള്‍ ഭാര്യ ശോഭയായാണ് നയന്‍താര എത്തുന്നത്.

ശ്രീനിവാസന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് 1989ല്‍ പുറത്തിറങ്ങിയ “വടക്കുനോക്കിയന്ത്ര”ത്തിലെ കഥാപാത്രങ്ങളായിരുന്നു തളത്തില്‍ ദിനേശനും ശോഭയും. പാര്‍വ്വതി ജയറാം ശോഭയായി എത്തിയ ചിത്രത്തില്‍ സംശയരോഗമുള്ള ഭര്‍ത്താവ് ദിനേശനായാണ് ശ്രീനിവാസന്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ ശോഭയെയും ദിനേശനെയും വീണ്ടും കൊണ്ടുവരികയാണ്.

ചിത്രത്തില്‍ പുതിയ കാലഘട്ടത്തിലെ ഭാര്യ-ഭര്‍ത്താക്കന്‍മാരായാണ് നിവിനും നയന്‍താരയും എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, “മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി”ലെ താരങ്ങളായ അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോലും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും.

Read more