'ഈശോ' സിനിമയ്ക്ക് എതിരെ തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണം, വലിച്ചിഴയ്ക്കരുത് : ഗോപിനാഥ് മുതുകാട്

നാദിര്‍ഷയുടെ ചിത്രം ഈശോയ്ക്കെതിരെ തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. തന്റെ ചിത്രത്തിനൊപ്പം ആരോ പടച്ചുവിട്ട വാക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നുവെന്നും ഈ അഭിപ്രായവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ആരുടെയെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ക്കായി മറ്റൊരാളുടെ സമ്മതമില്ലാതെ വലിച്ചിഴക്കരുതെന്നും മുതുകാട് പറഞ്ഞു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമായ ഈശോയുമായി ബന്ധപ്പെടുത്തിയാണ് ഗോപിനാഥ് മുതുകാടിന്റെ ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കിയതിനെ വിമര്‍ശിക്കുന്ന തരത്തിലാണ് ഫോട്ടോയോടൊപ്പമുള്ള സന്ദേശം നല്‍കിയിരിക്കുന്നത്.

മനുഷ്യന് ദൈവമായി തീരാനുള്ള വാതിലാണ് ബൈബിള്‍. എങ്കില്‍, ആ വാതില്‍ നമുക്കായി തുറക്കുന്നവന്‍ യേശുവെങ്കില്‍, ഭൂമിയിലെ എത്ര മഹനീയമായ കലാസൃഷ്ടിക്കു പോലും ഈശോ എന്ന പേരിടുന്നത് അവഹേളനമാണ്. ആരുടെ സൃഷ്ടിക്കാണ് സ്വര്‍ഗത്തില്‍ നിന്ന് രക്ഷക്കായി നല്‍കപ്പെട്ട അവന്റെ വ്യക്തിത്വത്തിന്റെ നാമം വഹിക്കാന്‍ യോഗ്യമായിട്ടുള്ളത് എന്ന സന്ദേശമാണ് ചിത്രത്തോടൊപ്പം പ്രചരിക്കുന്നത്.