മലൈക്കോട്ടൈ വാലിബന്‍; ചിത്രീകരണം ഈ മാസം

ലിജോ ജോസ് പെല്ലിശ്ശേരി, മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. സിനിമയുടെ പ്രഖ്യാപനം മുതല്‍ ഹൈപ്പിലെത്തിയ സിനിമയുടെ ഓരോ അപ്‌ഡേറ്റും പ്രക്ഷകര്‍ ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ സിനിമിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടെത്തുന്ന വിവരങ്ങള്‍ കൂടി എത്തുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 18ന് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജെയ് സാല്‍മീറില്‍ ഒരു വമ്പന്‍ സെറ്റ് ഒരുക്കിയാണ് ചിത്രീകരണം നടക്കുക. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ചിത്രീകരണത്തിനായി മോഹന്‍ലാല്‍ 18ന് ജോയിന്‍ ചെയ്യുമെന്നും ട്വീറ്റില്‍ പറയുന്നു.

2022 ഡിസംബര്‍ 23നാണ് എല്‍ ജെപി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് പ്രെഡിക്ഷനുകള്‍. ഇക്കാര്യങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.

Read more

ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റടിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍. ആമേന് തിരക്കഥയൊരുക്കിയ പിഎസ് റഫീക്കാണ് മോഹന്‍ലാല്‍ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ആമേനിലെ മികച്ച ഗാനങ്ങള്‍ ഒരുക്കിയ പ്രശാന്ത് പിള്ള സംഗീതം നിര്‍വഹിക്കും.