ശബരിമല മകരവിളിക്കിന് മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ എരുമേലി കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കും. വാവര് പള്ളി കവാടത്തില്‍ പേട്ടതുള്ളിയെത്തുന്ന ഈ സംഘത്തിലെ സമൂഹപെരിയോറെ പച്ച ഷാള്‍ അണിയിച്ച് സ്വീകരിക്കും. പേട്ടതുള്ളിയെത്തുന്ന സംഘത്തോടൊപ്പം വാവര് സ്വാമിയുടെ പ്രതിനിധിയും വലിയമ്പലം വരെ ഈ സംഘത്തെ അനുഗമിക്കും.
Read more
വൈകിട്ട് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കും. ആലങ്ങാട്ട് സംഘം വാവര് പള്ളിയുടെ കവാടം വരെ എത്തുമെങ്കിലും പള്ളി വളപ്പില്‍ കയറാറില്ല. ഇരുകൂട്ടരേയും വലിയമ്പലം കവാടത്തില്‍ ദേവസ്വം ബോര്‍ഡും അയ്യപ്പസേവാ സംഘവും ചേര്‍ന്ന് സ്വീകരിക്കും. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.