ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്നും, തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഷോട്ട് ആ ടൂർണമെന്റിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിൽ പോയതിൽ പിന്നെ വൻ മാറ്റങ്ങളാണ് ലീഗിന് സംഭവിച്ചിരിക്കുന്നത്. മികച്ച ക്ലബുകളിലെ മികച്ച താരങ്ങൾ മിക്കവരും സൗദി ലീഗിലേക്ക് ചേക്കേറാൻ തുടങ്ങി. മുൻപ് ഒരിക്കൽ റൊണാൾഡോ പറഞ്ഞിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ലീഗാണ് സൗദി ലീഗ് എന്നത്. അതിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നെയ്മർ ജൂനിയർ.
നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:
Read more
‘‘ഞാൻ ക്രിസ്റ്റ്യാനോയെ പിന്തുണക്കുന്നു. ഇന്ന് സൗദി ലീഗ് ഫ്രഞ്ച് ലീഗിന് മുകളിലാണ്. സൗദി പ്രൊലീഗിന്റെ നിലവാരം ഉയർന്നുകൊണ്ടിരിക്കുന്നു. ഫ്രഞ്ച് ലീഗിന് അതിന്റേതായ ഗുണങ്ങളുണ്ട്. കരുത്തുറ്റ ലീഗാണത്. ഞാനവിടെ കളിച്ചതിനാൽ തന്നെ എനിക്ക് അതറിയാം. പക്ഷേ ഇന്ന് സൗദി ലീഗിലെ കളിക്കാരാണ് കൂടുതൽ മികച്ചത്’’ -നെയ്മർ പറഞ്ഞു.