'വാലിബന്‍' നിരാശപ്പെടുത്തി? ഒരു പ്രതീക്ഷയുമില്ലാതെ കണ്ടിട്ട് പോലും ഇഷ്ടപ്പെട്ടില്ല..; പ്രേക്ഷക പ്രതികരണം

വന്‍ ഹൈപ്പില്‍ തിയേറ്ററില്‍ എത്തിയ ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ ചിത്രം ‘മലൈകോട്ടൈ വാലിബന്’ സമ്മിശ്ര പ്രതികരണങ്ങള്‍. എല്‍ജെപിയുടെ മാജിക് ആണ്, മികച്ച സിനിമ എന്നിങ്ങനെയുള്ള നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമ വളരെ ലാഗ് ആണ്, തിയേറ്ററില്‍ ഉറങ്ങാം എന്നിങ്ങനെയുള്ള പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

സിനിമയിലെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു എന്നാണ് മിക്ക അഭിപ്രായങ്ങളും. സാങ്കേതിക വശങ്ങളിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ മികച്ച കഥാപാത്രമാണ് എന്നും അഭിപ്രായങ്ങളുണ്ട്. ”നല്ല ദൃശ്യാനുഭവം, മികച്ച ശബ്ദം ദൃശ്യത്തിന്റെ നിലവാരവും തിയേറ്ററില്‍ തന്നെ അനുഭവിച്ചറിയണം.”

”പെര്‍ഫോമന്‍സ് ഓറിയന്റഡ് സിനിമ. മോഹന്‍ലാല്‍ അത്ഭുതമായി. സൊനാലി, മനോജ് മോസസ്, കഥാ നന്ദി എന്നിവരുടെ മികച്ച പ്രകടനം. ഒറ്റത്തവണ കാണാവുന്ന പടം” എന്നാണ് എക്‌സില്‍ എത്തിയ ഒരു പ്രേക്ഷകന്റെ അഭിപ്രായം. ”ക്ലാസും മാസും ചേര്‍ന്ന ദൃശ്യാനുഭവം. ലിജോ ജോസിന്റെ കിടിലന്‍ ഫ്രെയ്മുകളാല്‍ സമ്പന്നമാണ് വാലിബന്‍.. വാലിബനായി നിറഞ്ഞാടി മോഹന്‍ലാല്‍” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ പ്രതികരണം.

No description available.

”ബാക്ക്‌ഡ്രോപ്പ് മുതല്‍ ഫ്രെയിമുകള്‍ വരെ ദൃശ്യമാകുന്ന പ്രത്യേകതയുള്ള എല്‍ജെപി ഫിലിം. സ്ലോ ഫേസില്‍ പോകുന്ന എന്നാല്‍ സ്ഥിരതയുള്ളതും ആകര്‍ഷണീയവുമാണ് സിനിമ. എല്‍ജെപി കുറച്ച് മാസ് സീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഫോര്‍ട്ട് സീക്വന്‍സുകള്‍ ഗംഭീരം. നല്ല സിനിമ” എന്നാണ് മറ്റൊരു അഭിപ്രായം.

എന്നാല്‍ ലാഗ് പടം എന്ന മോശം അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ”ഒരു പ്രതീക്ഷയുമില്ലാതെ കണ്ടിട്ട് പോലും ഇഷ്ടപ്പെട്ടില്ല. പടം തുടങ്ങി ലാലേട്ടന്റെ എന്‍ട്രിയും അതിന്റെ കൂടെയുള്ള ചെറിയൊരു ഫൈറ്റും മാറ്റി നിര്‍ത്തിയാല്‍ പിന്നങ്ങോട്ട് നല്ല ഫ്‌ലാറ്റായി ആണ് കഥ പോകുന്നത് ഒരിടത്ത് പോലും എന്‍ഗേജിങ് ആവുന്നില്ല അതുപോലെ നല്ല ലാഗും തോന്നി ആദ്യ പകുതിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ രണ്ടാം പകുതി കുറച്ചൊക്കെ കണ്ടിരിക്കാന്‍ പറ്റും എന്നിരുന്നാലും പടം തീരുമ്പോ തീര്‍ത്തും നിരാശയാണ്.”

No description available.

”ലാലേട്ടന്റെ പെര്‍ഫോമന്‍സ് പോലും എടുത്ത് പറയത്തക്ക ലെവലൊന്നുമില്ല എന്നാലും കൊള്ളാം. ആകെ 3 ബിജിഎം എന്തോ ഇതില്‍ ചെയ്ത് വെച്ചിട്ടുണ്ട് അത് തന്നെ ചില മാറ്റം വരുത്തി ഇടുന്നുണ്ട്. പിന്നെ ആകെ തോന്നിയ പോസിറ്റീവ് പടത്തിന്റെ ചില ഫ്രെയിംസ് ആണ്. മൊത്തത്തില്‍ ഒട്ടും എന്‍ഗേജിംഗ് അല്ലാത്ത, ഒരു തരത്തിലും തൃപ്തി തോന്നാത്ത സിനിമാ എക്‌സ്പീരിയന്‍സ് എനിക്ക് ഒട്ടും ഇഷ്ട്ടപ്പെട്ടില്ല. എന്തായാലും എന്റെ കപ്പിലെ ചായ അല്ല കാണാന്‍ താല്‍പര്യം ഉള്ളവര്‍ കണ്ട് നോക്കിക്കോ” എന്നാണ് ഒരു പ്രേക്ഷകന്റെ പ്രതികരണം.

No description available.

ചിത്രത്തിനെതിരെ ട്രോളുകളും ഉയരുന്നുണ്ട്. എന്നാല്‍ നെഗറ്റീവ് റിവ്യൂകള്‍ ലഭിക്കുമ്പോഴും പൊസിറ്റീവ് പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശേരി മുമ്പ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. 2015ല്‍ പങ്കുവച്ച ”സോറി ഗയ്‌സ്.. നോ പ്ലാന്‍സ് ടു ചെയ്ഞ്ച് നോ പ്ലാന്‍സ് ടു ഇംപ്രസ്” എന്ന പോസ്റ്റ് ആണ് വീണ്ടും ചര്‍ച്ചയാകുന്നത്.

Read more

No description available.