'നീലക്കണ്ണുള്ള, ലെതര്‍ ജാക്കറ്റ് ധരിച്ച രാവണന്‍', ഇത് നിസ്സാരമായി കാണാനാകില്ല; ആദിപുരുഷന് എതിരെ ബി.ജെ.പി വക്താവ്

രാമാണയത്തെ ആസ്പദമാക്കി ഓം റാവത്ത് ഒരുക്കുന്ന ചിത്രം ‘ആദിപുരുഷിന്’ എതിരെ നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ രാമായണത്തെയും രാവണനെയും തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് മാളവിക രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് എ എൻ ഐയോടായിരുന്നു മാളവിക പ്രതികരണം.

രാവണനെ തെറ്റായിയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും. സിനിമ എടുക്കുന്നതിന് മുൻപ് കുറഞ്ഞത് രാമയണത്തെ കുറിച്ചെങ്കിലും അന്വേഷിക്കണമായിരുന്നെന്നും അവർ പറഞ്ഞു.’വാൽമീകിയുടെ രാമായണമോ കമ്പ രാമായണമോ തുളസീദാസന്റെ രാമായണമോ, അല്ലെങ്കിൽ ഇതുവരെ ലഭ്യമായ അനേകം രാമായണ വ്യാഖ്യാനങ്ങളെക്കുറിച്ചോ സംവിധായകൻ ഗവേഷണം നടത്താത്തതിൽ തനിക്ക് സങ്കടമുണ്ടെന്ന് അവർ പറഞ്ഞു.

അദ്ദേഹത്തിന് ചെയ്യാൻ കഴിയുമായിരുന്ന ഏറ്റവും കുറഞ്ഞ കാര്യം നമ്മുടെ സ്വന്തം സിനിമകളെ കുറിച്ച് അന്വേഷിക്കുക എന്നതാണ്. രാവണൻ എങ്ങനെയാണെന്ന് കാണിക്കുന്ന വിവിധ ഭാഷകളിലുള്ള ധാരാളം സിനിമകളുണ്ട്’ മാളവിക പറഞ്ഞു.’രാവണൻ എങ്ങനെയുണ്ടെന്ന് മനസിലാക്കാൻ അദ്ദേഹത്തിന് ഭൂകൈലാസത്തിലെ എൻ ടി രാമറാവുവിനെയോ ഡോ രാജ്കുമാറിനെയോ, സമ്പൂർണ രാമായണത്തിലെ എസ് വി രംഗ റാവുവിനെയോ നോക്കാമായിരുന്നെന്നും  അവർ പറഞ്ഞു.

ഇന്ത്യക്കാരൻ അല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് രാവണനെ ചിത്രീകരിച്ചിരിക്കുന്നത്.നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇത് ചെയ്യാൻ കഴിയില്ല. ഒരു സിനിമാ സംവിധായകന് മാത്രമല്ല, ആർക്കും ഇത് നിസ്സാരമായി കാണാനാവില്ല. ഈ തെറ്റായ ചിത്രീകരണത്തിൽ തനിക്ക് ദേഷ്യവും സങ്കടവും ഉണ്ട്. അവർ പ്രതിനിധീകരിക്കുന്നത് നമ്മുടെ ചരിത്രത്തെയാണ്’ മാളവിക കൂട്ടിച്ചേർത്തു.


ലങ്കയില്‍ നിന്നുള്ള ശിവഭക്ത ബ്രാഹ്മണനായ രാവണന്‍ 64 കലകളില്‍ പ്രാവീണ്യം നേടിയിരുന്നെന്നും. വൈകുണ്ഠം കാവല്‍ നിന്ന ജയ, ശാപത്താല്‍ രാവണനായി അവതരിച്ചെന്നും അവർ ട്വിറ്ററിൽ കുറിച്ചു. ഇത് ഒരു തുര്‍ക്കി സ്വേച്ഛാധിപതിയായിരിക്കാം, പക്ഷേ രാവണനല്ല. ബോളിവുഡ്, നമ്മുടെ രാമായണം, തെറ്റായി ചിത്രീകരിക്കുന്നത് നിര്‍ത്തൂവെന്നുമാണ് അവർ ട്വിറ്ററിൽ കുറിച്ചത് . ചിത്രത്തിൽ രാമനായി പ്രഭാസും, രാവണ കഥാപാത്രമായി സെയ്ഫ് അലി ഖാനുമാണ് എത്തിയിരിക്കുന്നത്.