ലൂസിഫര്‍, ബ്രദേഴ്‌സ് ഡേ.., 2019- ല്‍ മാറ്റുരച്ച നവാഗത സംവിധായകര്‍

ജിസ്യ പാലോറന്‍

മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റുകള്‍ പിറന്ന വര്‍ഷമായിരുന്നു 2019. കോടികള്‍ നേടിയ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ സിനിമകള്‍ മുതല്‍ വന്‍ വിജയം കൊയ്ത ചെറു ചിത്രങ്ങള്‍ വരെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് 2019 കടന്നു പോവുന്നത്. ഒരു പിടി മികച്ച സംവിധായകരെ സമ്മാനിച്ച വര്‍ഷം കൂടിയാണ് 2019. ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ 192 ചിത്രങ്ങളില്‍ എഴുപതിലധികം ചിത്രങ്ങള്‍ നവാഗത സംവിധായകരുടേതാണ്. പ്രമേയം കൊണ്ടും വ്യത്യസ്തത കൊണ്ടും നിരവധി ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നിട്ടുണ്ട്.

അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക് എത്തിയ നാല് താരങ്ങളെയാണ് 2019-ല്‍ പ്രേക്ഷകര്‍ കണ്ടത്. “ലൂസിഫറി”ലൂടെ പൃഥ്വിരാജും “ബ്രദേഴ്സ് ഡേ”യിലൂടെ കലാഭവന്‍ ഷാജോണും, “ലവ് ആക്ഷന്‍ ഡ്രാമയിലൂടെ ധ്യാനും “ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി”യിലൂടെ ഹരിശ്രീ അശോകനും സംവിധായകരായി ഹരിശ്രീ കുറിച്ചു.

പൃഥ്വിരാജ്-ലൂസിഫര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമാണ് “ലൂസിഫര്‍”. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സാനിയ ഇയ്യപ്പന്‍, സായികുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു എന്നിങ്ങനെ വന്‍ താര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. മാര്‍ച്ചിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

കലാഭവന്‍ ഷാജോണ്‍-ബ്രദേഴ്‌സ് ഡേ

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ഒരുക്കിയ ചിത്രമാണ് “ബ്രദേഴ്‌സ് ഡേ”. കോമഡി ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യന്‍, മിയ, പ്രയാഗ, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. സെപ്റ്റംബറിലാണ് ചിത്രം റിലീസിനെത്തിയത്.

Image result for brothers day movie

ധ്യാന്‍ ശ്രീനിവാസന്‍-ലവ് ആക്ഷന്‍ ഡ്രാമ

നയന്‍താര, നിവിന്‍ പോളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കിയ ചിത്രമാണ് “ലവ് ആക്ഷന്‍ ഡ്രാമ”. സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രം 50 കോടി കളക്ഷന്‍ നേടിയിരുന്നു.

ഹരിശ്രീ അശോകന്‍-ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി

നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ ഹരിശ്രീ അശോകന്‍ ഒരുക്കിയ ചിത്രമാണ് “ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി”. മാര്‍ച്ചില്‍ റിലീസിനെത്തിയ ചിത്രത്തില്‍ രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Image result for an international local story

മധു സി നാരായണന്‍-കുമ്പളങ്ങി നൈറ്റ്സ്
മനു അശോകന്‍-ഉയരെ
അനുരാജ് മനോഹര്‍-ഇഷ്‌ക്
പി ആര്‍ അരുണ്‍-ഫൈനല്‍സ്
ഗിരീഷ് എം ഡി-തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
മാത്തുക്കുട്ടി സേവ്യര്‍-ഹെലന്‍
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍-ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍
നിസ്സാം ബഷീര്‍-കെട്ട്യോളാണ് എന്റെ മാലാഖ
വിവേക്-അതിരന്‍
അഹമ്മദ് കബീര്‍-ജൂണ്‍
എം സി ജോസഫ്-വികൃതി
അരുണ്‍ ബോസ്-ലൂക്ക
ദിന്‍ജിത്ത്-കക്ഷി അമ്മിണിപ്പി
ഡിമല്‍ ഡെന്നീസ്-വലിയ പെരുന്നാള്‍
ശങ്കര്‍ രാമകൃഷ്ണന്‍-പതിനെട്ടാംപടി
പ്രവീണ്‍ പ്രഭാറാം-കല്‍ക്കി
ജിബി-ജോജി-ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന
രാജേഷ് മോഹനന്‍-തൃശൂര്‍ പൂരം
വിവേക് ആര്യന്‍ -ഓര്‍മയില്‍ ഒരു ശിശിരം, തുടങ്ങി എഴുപതിലധികം സിനിമകളാണ് നവാഗത സംവിധായകരുടെതായി 2019ല്‍ തിയേറ്ററുകളിലെത്തിയത്.

ജയപരാജയങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, മാറ്റങ്ങളും പുത്തന്‍ രീതികളും മലയാള സിനിമയ്ക്ക് സമ്മാനിച്ചു കൊണ്ടാണ് ഇവരുടെ കടന്നുവരവ്. പുത്തന്‍ കഥപറച്ചില്‍ രീതികളെ പരിചയപ്പെടുത്താനും അടയാളപ്പെടുത്താനും ഈ സംവിധായകര്‍ക്കും സാധിച്ചിട്ടുണ്ട്.