വീണ്ടും നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി മമ്മൂട്ടി. ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുക. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം.
ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ കൊച്ചി, പാലക്കാട് എന്നിവിടങ്ങളാണ്. 30 ദിവസമാണ് മമ്മൂട്ടി നല്‍കിയിരിക്കുന്ന ഡേറ്റ്. അര്‍ജുന്‍ അശോകന്‍ 60 ദിവസത്തെ ഡേറ്റ് ആണ് സിനിമയ്ക്കായി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
‘വിക്രം വേദ’ ഒരുക്കിയ തമിഴ് നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിര്‍മിക്കുന്ന മലയാള സിനിമയാണിത്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. വരിക്കാശ്ശേരിമനയാകും ഒരു പ്രധാന ലൊക്കേഷന്‍. മമ്മൂട്ടിയുടെ പ്രതിനായക കഥാപാത്രം തന്നെയാകും സിനിമയുടെ പ്രധാന ആകര്‍ഷണം.
പടയോട്ടം, ഇനിയെങ്കിലും, വിധേയന്‍, പലേരി മാണിക്യം, പുഴു എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തുന്ന ചിത്രം കൂടി.യാണിത്. അതേസമയം, ‘ബസൂക്ക’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മമ്മൂട്ടി രാഹുലിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുന്നത്.
Read more
റെഡ് റെയ്ന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ഒരുക്കി സംവിധാന രംഗത്തേക്ക് എത്തിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ‘ചാവേര്‍’, ‘എന്നിട്ടും അവസാനം’ എന്നിവയാണ് അര്‍ജുന്‍ അശോകന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘കാതല്‍’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നിവയാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.