‘ബസൂക്ക’യിലെ തന്റെ ഭാഗം പൂർത്തിയാക്കി മമ്മൂട്ടി. നവാഗതനായ ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. 45 ദിവസം ചിത്രത്തിന് വേണ്ടി മമ്മൂട്ടി സഹകരിച്ചു. ഇനി ഗൗതം മേനോൻ അഭിനയിക്കുന്ന പ്രധാന സീക്വൻസുകളാണ് ചിത്രീകരിക്കാനുള്ളത്. രണ്ടാഴ്ചയ്ക്കുള്ളിൽ സിനിമയുടെ ചിത്രീകരണം മുഴുവനായും പൂർത്തിയായേക്കും.
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ബസൂക്കയുടെ അവതരണമെന്നും റിപ്പോർട്ടുണ്ട്.
#Mammootty in bazooka shooting spot! #Mammookka 😍#Bazooka pic.twitter.com/TNpn6BTuQJ
— FridayCinema (@FridayCinemaOrg) August 5, 2023
ബസൂക്കയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അബ്രഹാം ഓസ്‌ലർ’ എന്ന ജയറാം ചിത്രത്തിൽ മമ്മൂട്ടി അതിഥിയായി എത്തുന്നുണ്ട്. പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രത്തിൽ നിർണായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ട്. ഈ ചിത്രം പൂർത്തിയായ ശേഷം രാഹുൽ സദാശിവന്റെ ഹൊറർ സിനിമയിൽ മമ്മൂട്ടി നായകനായെത്തും.
Read more
ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുൽ സദാശിവൻ. 3000 വർഷം പ്രായമുള്ള പ്രേതത്തിന്റെ കഥയാകും ചിത്രമെന്നും റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വരിക്കാശ്ശേരിമനയാകും സിനിമയുടെ ഒരു പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.