'ലോക സിനിമയില്‍ പോലും ഇങ്ങനെയൊന്ന് കണ്ടിട്ടുണ്ടാവില്ല'; നന്‍പകല്‍ നേരത്ത് മയക്കം, പ്രേക്ഷക പ്രതികരണം

‘നന്‍പകല്‍ നേരത്ത് മയക്കം’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ”മലയാളമെന്നല്ല ലോക സിനിമയില്‍ പോലും ഇങ്ങനെ ഒരു മനുഷ്യന്‍ ആറാടിയത് ഞാന്‍ കണ്ടിട്ടില്ല…” എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

”മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ്, ഡിപിഒ, ഫ്രയിമുകള്‍ ആന്‍ഡ് സൗണ്ട് ഡിസൈന്‍ ഇത്രയുമാണ് പടത്തിന്റെ പൊസിറ്റിവ്സ്.. പലയിടത്തും മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് സിനിമയെ താങ്ങി നിര്‍ത്തുന്നുണ്ട്.. അത്ര മനോഹരമായ ഒരു ട്രാന്‍സ്ഫര്‍മേഷന്‍ ആണ് അത്..” എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ കുറച്ച് ലാഗ് ആണെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ”സ്ലോ ഫെയ്‌സ് സിനിമ ആയതു കൊണ്ട് തന്നെ ലാഗ് തോന്നിയേക്കാം പക്ഷേ എനിക് ഒട്ടും അത് അനുഭവപ്പെട്ടില്ല ! സ്‌ക്രീനില്‍ തെളിയുന്ന ഓരോ ഫ്രെയിമും കിടു ആയിരുന്നു..” എന്നും പലരും കുറിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സിനിമയ്ക്ക് വലിയ വരവേല്‍പ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 12-നായിരുന്നു ചിത്രം ഐഎഫ്എഫ്കെയില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഷോയുടെ റിസര്‍വേഷന്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സീറ്റുകള്‍ തീര്‍ന്നിരുന്നു.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more

ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍.