മമ്മൂട്ടി പേടിപ്പിച്ചോ? 'ഭ്രമയുഗം' എങ്ങനെ? പ്രേക്ഷക പ്രതികരണം

രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ എത്തിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ ഷോ കൊണ്ട് തന്നെ ചിത്രം ഹിറ്റിലേക്ക് കുതിക്കുന്ന കാഴ്ചയാണ്. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ത്രില്ലര്‍ ‘തുംബാഡ്’ എന്ന ചിത്രവുമായും പലരും ഭ്രമയുഗത്തെ താരതമ്യം ചെയ്യുന്നുണ്ട്.

എന്നാല്‍ വിമര്‍ശന കമന്റുകളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. ”ഹൊറര്‍ ഇല്ല, നിഗൂഢതയോ അതിജീവനത്തിന്റെ ആവേശമോ ഇല്ല. വിരസതയുടെ പ്രളയത്തില്‍ മുങ്ങിത്താഴുമ്പോള്‍ പകിട കളി ഭ്രമിപ്പിക്കും എന്നൊരു തോന്നല്‍ സിനിമയിലുടനീളമുണ്ട്. തോന്നല്‍ മാത്രം! സ്‌ക്രീനില്‍ മൂന്ന് കഥാപാത്രങ്ങളെ മാത്രം ഉള്‍പ്പെടുത്താന്‍ സാധിച്ച ദുര്‍ബലമായ തിരക്കഥ. മമ്മൂട്ടിയുടെയും അര്‍ജുന്‍ അശോകന്റെയും മികച്ച പ്രകടനമല്ല ഭ്രമയുഗത്തില്‍ മറ്റൊന്നുമില്ല” എന്നാണ് സിനിമയ്‌ക്കെതിരെ എത്തിയ ഒരു വിമര്‍ശനം.

No description available.

എന്നാല്‍ കൂടുതല്‍ പൊസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ”പേരിന് പോലും ഈ നടന് വട്ടം വെക്കാന്‍ നിലവില്‍ ഒരുത്തനും ഇല്ലെന്ന് തന്നെ നിസംശയം പറയാം….. ഓരോ തവണ ഇങ്ങേരു സ്‌ക്രീനില്‍ വരുമ്പോള്‍ പോലും, ഒരുതരം രോമാഞ്ചവും, വിറയലും ഒക്കെ ആണ്…, അസാധ്യ നടന്‍.. മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍” എന്നാണ് ഫെയ്‌സ്ബുക്കില്‍ എത്തിയ ഒരു അഭിപ്രായം.

No description available.

”അമേരിക്കന്‍ സംവിധായകന്‍ ജോര്‍ദാന്‍ പിലെയ്ക്ക് ഇന്ത്യയുടെ അഭിമാനമായ മറുപടിയാണ് രാഹുല്‍ സദാശിവന്‍. അധികാര അഴിമതിയും മനുഷ്യന്റെ അത്യാഗ്രഹത്തെയും കുറിച്ചുമുള്ള തികച്ചും ഭയാനകമായ ഒരു കഥ. ഒപ്പം മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനവും” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

”മമ്മൂക്കയുടെ മികച്ച പ്രകടനം. മികവ് കൈവരിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ പ്രതിധ്വനിക്കുകയും അതിര്‍ത്തികള്‍ മറികടക്കുകയും ചെയ്യുന്നു, ഇതിഹാസം. ഇന്ത്യന്‍ സിനിമയുടെ അമരക്കാരന്‍” എന്നാണ് മറ്റൊരു അഭിപ്രായം.

”ടോപ് ക്ലാസ്, മലയാളത്തിലെ പാത്ത് ബ്രേക്കര്‍ ചിത്രം. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, അഭിനയത്തിലെയും തിരക്കഥാ തിരഞ്ഞെടുപ്പിലെയും വൈദഗ്ധ്യം കൊണ്ട് മമ്മൂക്ക എപ്പോഴും വേറിട്ടു നില്‍ക്കുന്നു. ലോകോത്തര മേക്കിംഗ്, ഈ സിനിമാറ്റിക് അനുഭവം നഷ്ടപ്പെടുത്തരുത്” എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും എത്തുന്നുണ്ട്.