മലയാളത്തില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന മെഗാസ്റ്റാറിന് തെലുങ്കില്‍ കനത്ത പരാജയം. മലയാളത്തില്‍ ‘ഭ്രമയുഗം’ തകര്‍ത്തോടുമ്പോള്‍, തെലുങ്കില്‍ ‘യാത്ര 2’ കനത്ത പരാജയമായിരിക്കുകയാണ്. മമ്മൂട്ടി അഭിനയിച്ച് തെലുങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയ ചിത്രമായിരുന്നു ‘യാത്ര’. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് യാത്ര 2 എത്തിയത്.
ഫെബ്രുവരി 8ന് റിലീസായ ചിത്രം രണ്ട് കോടിയിലേറെ ഓപ്പണിംഗ് കളക്ഷന്‍ നേടിയത്. 50 കോടിയിലേറെ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 5 കോടിക്ക് മുകളില്‍ മാത്രമാണ്. എന്നാല്‍ പിന്നീട് ചിത്രത്തിന് പ്രേക്ഷകര്‍ കുറഞ്ഞു. മമ്മൂട്ടി നായകനായ ആദ്യ സിനിമയില്‍ വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതമായിരുന്നു പ്രമേയം.
രണ്ടാം ഭാഗമായ യാത്ര 2വില്‍ വൈഎസ്ആറിന്റെ മകനും ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം അടിസ്ഥാനമാക്കിയാണ് എത്തിയിരിക്കുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ച വൈഎസ്ആറിന്റെ 1475 കി മീ പദയാത്രയെ ആസ്പദമാക്കി ആയിരുന്നു യാത്ര സിനിമ എത്തിയത്.
രണ്ടാം ഭാഗത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് പറഞ്ഞത്. വൈഎസ്ആര്‍ ആയി മമ്മൂട്ടി എത്തിയപ്പോള്‍ ജീവ ആണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി വേഷമിട്ടിരിക്കുന്നത്. ചിത്രം കാണാനായി തിയേറ്ററില്‍ എത്തിയ മിക്കവരും വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ ആയിരുന്നു.
Read more
തിയേറ്ററില്‍ സിനിമയുടെ പോസ്റ്ററുകള്‍ ആയിരുന്നില്ല ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്ററുകളും ഫ്ളക്സുകളും ആയിരുന്നു വച്ചിരുന്നത്. അതുകൊണ്ട് തന്നെ സാധാരണ പ്രേക്ഷകര്‍ അല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണ് സിനിമ കണ്ടവരില്‍ കൂടുതലും.