മംമ്ത മോഹന്‍ദാസ് നായികയാവുന്ന ‘ലൈവ്’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മംമ്തയുടെ പിറന്നാള്‍ ദിനത്തിലാണ് വി.കെ പ്രകാശ്-സുരേഷ് ബാബു ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഒരുത്തി’ സിനിമയുടെ വിജയത്തിന് ശേഷം വി.കെ പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒന്നിക്കുന്ന സാമൂഹ്യ പ്രസക്തിയുള്ള ത്രില്ലറാണ് ‘ലൈവ്’.
സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, രശ്മി സോമന്‍, കൃഷ്ണ പ്രഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഫിലിംസ് 24ന്റെ ബാനറില്‍ ദര്‍പണ്‍ ബംഗേജയും നിതിന്‍ കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ലൈവ്. മലയാളത്തിലെ അവരുടെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.
View this post on Instagram
സമകാലികവും, സാമൂഹിക പ്രസക്തിയുമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ത്രില്ലറാണ് ലൈവ്. മലയാളത്തില്‍ ഇതുവരെ കണ്ടട്ടില്ലാത്ത പുതുമയുള്ള ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തരണ്‍ ആദര്‍ശ്, ഫരീദൂണ്‍ ഷഹ്രിയാര്‍, ശ്രീധര്‍ ശ്രീ തുടങ്ങിയ ചലച്ചിത്ര നിരൂപകരും സിനിമ പ്രവര്‍ത്തകരും പോസ്റ്റര്‍ പങ്കുവച്ച് ആശംസകള്‍ നേരുന്നുണ്ട്.
രണ്ടുതവണ ദേശീയ പുരസ്‌കാരം നേടിയ നിഖില്‍ എസ്. പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകന്‍. സുനില്‍ എസ് പിള്ളയാണ് എഡിറ്റിംഗ്. അല്‍ഫോണ്‍സ് സംഗീതവും, ദുന്ദു രഞ്ജീവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. ട്രെന്‍ഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ലൈന്‍- പ്രൊഡക്ഷന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ബാബു മുരുകന്‍.
Read more
ആശിഷ് കെ-ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, അജിത എ ജോര്‍ജ്-സൗണ്ട് ഡിസൈനര്‍. രാജേഷ് നെന്മാറ-മേക്കപ്പ്. വസ്ത്രാലങ്കാരം-ആദിത്യ നാനു. ജിത്ത് പിരപ്പനംകോട്-പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ലിജു പ്രഭാകര്‍-കളറിസ്റ്റ്. ഡിസൈന്‍-മാ മി ജോ. സംഗീത ജയചന്ദ്രന്‍, സ്‌റ്റോറീസ് സോഷ്യല്‍-മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍. നവംബര്‍ 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.