'മന്ദാകിനി' ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് വെറും മൂന്ന് കോടി; കല്യാണ കാഴ്ചകള്‍ ഇനി ഒ.ടി.ടിയില്‍

അല്‍ത്താഫ് സലിമും അനാര്‍ക്കലി മരക്കാറും വേഷമിട്ട വിനോദ് ലീല ചിത്രം ‘മന്ദാകിനി’ ഇനി ഒ.ടി.ടിയിലേക്ക്. ആരോമല്‍ എന്ന കഥാപാത്രത്തെയാണ് അല്‍താഫ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്ന അമ്പിളി എന്ന കഥാപാത്രമാണ് അനാര്‍ക്കലി അവതരിപ്പിക്കുന്നത്.

മെയ് 24ന് റിലീസ് ചെയ്ത ചിത്രം ജൂലൈ 12ന് മനോരമ മാക്‌സിലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ മൂന്ന് കോടി വരെയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഗണപതി, ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, കുട്ടി അഖില്‍, അഖില നാഥ്, അല എസ് നൈന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ലാല്‍ ജോസ്, ജൂഡ് ആന്റണി, ജിയോ ബേബി, അജയ് വാസുദേവ് തുടങ്ങിയ സംവിധായകരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിനായി ശാലുവിനൊപ്പം കഥ ഒരുക്കിയ ഷിജു എം.ബാസ്‌കര്‍ തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്യുന്നത്. ബിബിന്‍ അശോകാണ് സംഗീതം.

Read more