തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ തമിഴ്നാട്ടിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ‘സിങ്കം 2’വിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’
61 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്നു മാത്രമായി മഞ്ഞുമ്മൽ ബോയ്സ് കളക്ട് ചെയ്തിരിക്കുന്നത്. സൂര്യയുടെ സിങ്കം 2 വിന്റെ തമിഴ്നാട്ടിലെ ലൈഫ്ടൈം കളക്ഷൻ 60 കോടി രൂപയാണ്.
ഒരു മലയാള ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ കൂടിയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ തമിഴിൽ ഈ വർഷം റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രം ‘അയലാൻ’ ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങളുടെ കളക്ഷനും മഞ്ഞുമ്മൽ ബോയ്സ് ഇതോടുകൂടി മറികടന്നു.
ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം പല തിയേറ്ററുകളിലും ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.
A low budget Malayalam film with hardly any recognized actors, #ManjummelBoys, has surpassed #Suriya‘s highest-grosser in Tamil Nadu #Singam2 by collecting ₹61 cr so far! 🔥🔥
CONTENT > STAR POWER pic.twitter.com/XMlVt7rcte
— George 🍿🎥 (@georgeviews) April 2, 2024
2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.
സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിന് ഷാഹിര്‍, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.