മാമന്നനു ശേഷം വീണ്ടും മാരി സെൽവരാജ്; 'വാഴൈ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘മാമന്നൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വാഴൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മാരി സെൽവരാജ് തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

കലൈയരസൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നിഖില വിമൽ, ദിവ്യ ദുരൈസാമി, പ്രിയങ്ക നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

May be an image of 3 people and text

സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണം നിരവഹിച്ച ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Read more

പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ എന്നീ ചിത്രങ്ങൾക്ക് ശേഷമെത്തുന്ന മാരി സെൽവരാജ് ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് തെന്നിന്ത്യൻ സിനിമ ലോകം വാഴൈ എന്ന പുതിയ ചിത്രത്തെ നോക്കികാണുന്നത്.