കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചെത്തിയ മുന്‍ പോണ്‍ താരം മിയ ഖലീഫയുടെ ട്വീറ്റ് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരില്‍ നിന്നും താരത്തിനെതിരെ ഉയരുന്നത്. മിയക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളാണ് ഇപ്പോള്‍ ട്രോളുകളില്‍ നിറയുന്നത്.
ഹിന്ദിയിലെ മുദ്രാവാക്യം തെറ്റായ രീതിയില്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തതാണ് ചര്‍ച്ചയാകുന്നത്. “മിയ ഖലീഫ ഹോശ് മേ ആവോ” എന്ന മുദ്രാവാക്യമാണ് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തത്. “മിയ ഖലീഫ യാഥാര്‍ത്ഥ്യം മനസ്സിലാക്കൂ”, “സ്വബോധത്തിലേക്ക് വരൂ” എന്നാണ് ഇതിന്റെ അര്‍ത്ഥം. എന്നാല്‍ “മിയ ഖലീഫ റീഗെയിന്‍സ് കോണ്‍ഷ്യസ്നെസ്” എന്നാണ് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്.
“മിയ ഖലീഫയ്ക്ക് ബോധം തിരിച്ചു കിട്ടി” എന്നാണ് ഇതിന്റെ അര്‍ത്ഥം. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്ത് മുദ്രാവാക്യം എഴുതിയാല്‍ ഇതാവും അവസ്ഥയെന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. ഈ ചിത്രങ്ങള്‍ പങ്കുവെച്ച് മിയയും രംഗത്തെത്തി. “”ഞാന്‍ സ്വബോധം നേടിയെന്ന് അറിയിക്കുന്നു. അനാവശ്യമാണെങ്കിലും നിങ്ങളുടെ കരുതലിന് നന്ദി. ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പം”” എന്നാണ് മിയയുടെ ട്വീറ്റ്.
Confirming I have in fact regained consciousness, and would like to thank you for your concern, albeit unnecessary. Still standing with the farmers, though ♥️ pic.twitter.com/ttZnYeVLRP
— Mia K. (@miakhalifa) February 4, 2021
കടുത്ത ഭാഷയില്‍ ആയിരുന്നു മിയ കര്‍ഷക സമരത്തിനായി പ്രതികരിച്ചത്. “”എന്ത് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്? ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നു”” എന്നായിരുന്നു മിയയുടെ ഒരു ട്വീറ്റ്. സമരം നടത്തുന്നത് പെയ്ഡ് ആക്ടേഴ്സ് ആണെന്ന ആരോപണത്തെയും മിയ പരിഹസിച്ചിരുന്നു.
When you translate slogans by using Google Translator 🤣🤣🤣😂#FarmersProtest pic.twitter.com/EaJ6f52m9T
— Md Asif Khan (@imMAK02) February 4, 2021
Read more