അടുത്ത പിറന്നാളിന് മുന്‍പ് നമ്മക്ക് ഒന്നൂടെ മുണ്ടും മാടിക്കുത്തി എറങ്ങണം..യേത്; അടുത്ത വര്‍ഷം ആട് 3, ആരാധകര്‍ക്ക് ഉറപ്പു നല്‍കി മിഥുന്‍

നടന്‍ ജയസൂര്യയ്ക്ക് ഇന്ന് നാല്പത്തിയൊന്നാം പിറന്നാള്‍ ദിനമാണ്. നടന് പിറന്നാള്‍ ആശംസകളുമായി ഒട്ടേറെ താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മിഥുന്‍ മാനുവല്‍ തോമസിന്റെ വേറിട്ട ആശംസ വ്യത്യസ്തമാവുകയാണ്. ആട് ആരാധകര്‍ക്ക് കൂടിയുള്ളതാണ് മിഥുന്റെ പിറന്നാള്‍ ആശംസ.

“പാപ്പോയ്..ഇന്നാണല്ലേ പാപ്പന്റെ ഹാപ്പി ബര്‍ത്തഡേ..?? വാഴ്ത്തുക്കള്‍ .. അടുത്ത പിറന്നാളിന് മുന്‍പ് നമ്മക്ക് ഒന്നൂടെ മുണ്ടും മാടിക്കുത്തി എറങ്ങണം..യേത്..

മിഥുന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.ഇതോടെ അടുത്ത വര്‍ഷം തന്നെ ആടിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

Read more