ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷകളോടെയാണ് മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാനുവേണ്ടി കാത്തിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്.
മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് എമ്പുരാന്റെ പുതിയ അപ്ഡേറ്റ് പുറത്തുവരുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്നത്.എമ്പുരാന് പുറമേ മലൈക്കോട്ടൈ വാലിബന്‍, റാം, ബറോസ് തുടങ്ങിയ സിനിമകളുടെയും അപ്‌ഡേറ്റുകള്‍ മെയ് 21ന് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ സിനിമകളുടെ അപ്‌ഡേറ്റുകളോടെ പ്രിയനടന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത എത്തുമെന്നാണ് റിപ്പോര്‍ട്ട്.
എമ്പുരാന്‍ ചിത്രീകരണം അടുത്തയാഴ്ച തമിഴ്നാട്ടിലെ മധുരയില്‍ ആരംഭിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ് ആയിരുന്നു. എന്നാല്‍ എമ്പുരാനില്‍ സഹ നിര്‍മ്മാതാക്കളായി ഹോംബാലെ ഫിലിംസ് കൂടിയെത്തുമെന്നും സൂചനകളുണ്ട്.
Read more
400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുന്നതിന് വേണ്ടി ചെലവഴിക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപുലമായ പ്രീ-പ്രൊഡക്ഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ത്യയ്ക്ക് പുറമെ വിവിധ രാജ്യങ്ങളിലെ ലൊക്കേഷനുകളിലാണ് ചിത്രമൊരുക്കുന്നത്.