'ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക'; മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മ നൽകി മോഹൻലാൽ

മമ്മൂട്ടിയുടെ 73ാം പിറന്നാളിന് ജന്മദിനാശംസകളുമായി മോഹൻലാൽ. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് ചലച്ചിത്രലോകവും ആരാധകരും ആശംസകൾ നേരുകയാണ്.

മകനും നടനുമായ ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം. ദുൽഖറിനും പേരക്കുട്ടി മറിയത്തിനും കേക്ക് നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം പ്രിയതാരത്തെ നേരിൽ കണ്ട് പിറന്നാളാശംസകൾ അറിയിക്കാൻ കൊച്ചിയിലെ വസതിക്കു മുന്നിൽ ആരാധകർ എത്തിയിരുന്നു. എന്നാൽ താരം ആരെയും നിരാശപ്പെടുത്തിയില്ല. കൃത്യം 12 മണിക്കു തന്നെ വീഡിയോ കോളിലൂടെ ആരാധകർക്കൊപ്പം തന്റെ സന്തോഷം താരം പങ്കുവച്ചു.

അതേസമയം ​ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക്ക് ആൻഡ് ​ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ മമ്മൂട്ടി പിറന്നാൾ ദിനത്തിൽ പുറത്തു വിട്ടു. ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം

Read more