വളര്‍ത്തുപൂച്ചയ്‌ക്കൊപ്പം മോഹന്‍ലാല്‍; സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ പൂച്ചയോ എന്ന് ആരാധകര്‍

നടന്‍ മോഹന്‍ലാലിനെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം’ എന്ന വീഡിയോ വൈറലായിരുന്നു. ഇതിലൂടെ നടന്‍ ഒരു മൃഗ സ്‌നേഹി കൂടിയാണെന്ന് മലയാളികള്‍ കണ്ടു. ഇപ്പോഴിതാ തന്റെ പ്രിയ വളര്‍ത്ത് പൂച്ചയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

പൂച്ചയ്‌ക്കൊപ്പം തലമുട്ടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുക. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ‘ഇത്ര ഇഷ്ടപ്പെട്ട ഒരു ഫോട്ടോ ഇട്ടിട്ടില്ല ലാലേട്ടന് പൊന്‍തൂവല്‍ കൂടി, സമ്മര്‍ ഇന്‍ ബത്ലഹേമിലെ പൂച്ചയാണോ ലാലേട്ടാ, എന്നിങ്ങനെയാണ് കമന്റുകള്‍.

‘എലോണ്‍’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്ന്. മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയ മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസ്’ആയിരുന്നു ഈ കോമ്പോയില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more

ഒടിടിയില്‍ ആയിരിക്കും എലോണ്‍ റിലീസ് ചെയ്യുക. ജീത്തു ജോസഫിന്റെ റാം ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ബറോസും റിലീസിനൊരുങ്ങുന്നുണ്ട്. മോണ്‍സ്റ്റര്‍ എന്ന സിനിമയാണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.