സിനിമാ തിരക്കുകളില്‍ നിന്നും മാറി ആന്ധ്രാ പ്രദേശിലെ ആശ്രമത്തിലെത്തി മോഹന്‍ലാല്‍. ആന്ധ്രയിലെ കുര്‍ണൂലില്‍ അവദൂത നാദാനന്ദയുടെ ആശ്രമത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. എഴുത്തുകാരന്‍ ആര്‍ രമാനന്ദും യാത്രയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.
രാമാനനന്ദ് ആണ് ആശ്രമത്തില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സ്വാമിയോട് സംസാരിക്കുകയും മറ്റുള്ളവര്‍ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെ ചിത്രങ്ങളില്‍ കാണാം. കഴിഞ്ഞ വര്‍ഷം അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം മോഹന്‍ലാല്‍ സന്ദര്‍ശിച്ചതും രമാനന്ദിനൊപ്പം ആയിരുന്നു.
അതേസമയം, മലയാളത്തിലും മറ്റ് ഭാഷകളിലുമായി വലിയ പ്രോജക്ടുകളാണ് മോഹന്‍ലാലിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. താരത്തിന്റെതായി ഇനി റിലീസിനൊരുങ്ങുന്നത് ‘നേര്’ എന്ന ചിത്രമാണ്. ഡിസംബര്‍ 21ന് റിലീസ് ആകുന്ന ചിത്രം ‘സലാര്‍’, ‘ഡങ്കി’ എന്നീ വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം ക്ലാഷ് റിലീസ് ആയാണ് എത്താനൊരുങ്ങുന്നത്.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമായതിനാല്‍ സിനിമ ഹിറ്റ് അടിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ലിജോ ജോസ് പെല്ലിശേരിക്കൊപ്പമുള്ള ‘മലൈകോട്ടൈ വാലിബന്‍’ ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്.
Read more
അടുത്തിടെയായി അധികം ഹിറ്റുകളില്ലാത്ത താരത്തിന് മലൈകോട്ടൈ വാലിബന്‍ സൂപ്പര്‍ ഹിറ്റ് സമ്മാനിക്കുമെന്നാണ് സിനിമാപ്രേമികളുടെ പക്ഷം. ഇത് കൂടാതെ പാന്‍ ഇന്ത്യന്‍ ചിത്രമായി ‘വൃഷഭ’ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യും. ‘എമ്പുരാന്‍’ ചിത്രവും ഇതിനൊപ്പം ഒരുങ്ങുന്നുണ്ട്.