റിസ്‌ക് എടുക്കണം മച്ചീ.. 'കപ്പേള'യ്ക്ക് ശേഷം ആക്ഷന്‍ പിടിച്ച് മുസ്തഫ; 'മുറ' ഒക്ടോബര്‍ 18ന് കാണാം

‘കപ്പേള’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആക്ഷന്‍ ചിത്രവുമായി മുഹമ്മദ് മുസ്ഥപ. സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘മുറ’ സിനിമ ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെതായി പുറത്തെത്തിയ ടീസറും ഗാനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു. ഹ്രിദ്ധു ഹാറൂണ്‍, മാല പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നടന്‍ മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കപ്പേള.

ഒ.ടി.ടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീം ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യതയായിരുന്നു നേടിയത്. അതേസമയം, തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലായാണ് മുറ ചിത്രീകരിച്ചിരിക്കുന്നത്. ഫാസില്‍ നാസര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്.

മുറയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ക്രിസ്റ്റി ജോബിയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : റോണി സക്കറിയ, കലാസംവിധാനം : ശ്രീനു കല്ലേലില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പിആര്‍ഒ : പ്രതീഷ് ശേഖര്‍.

Read more