ഈ പിള്ളേര് പൊളിയാണ്... ഇത് പ്രേക്ഷകര്‍ നല്‍കിയ വിജയം; 'മുറ'യുടെ ഗംഭീര വിജയം ആഘോഷിച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരും

കേരളത്തിനകത്തും പുറത്തുമുള്ള തിയേറ്ററുകളില്‍ കുതിച്ച് ‘മുറ’. പ്രേക്ഷകരുടെ കൈയടികളും നിരൂപക പ്രശംസകളും ലഭിച്ച ചിത്രത്തിന് ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ഇപ്പോഴും. ഇതോടെ കേക്ക് മുറിച്ച് ചിത്രത്തിന്റെ വിജയം താരങ്ങളും അണിയറപ്രവര്‍ത്തകരും ആഘോഷിച്ചു. വിജയാഘോഷത്തില്‍ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

‘ഞാന്‍ നേരത്തെ തന്നെ പറഞ്ഞില്ലേ ഈ പിള്ളേര് പൊളിയാണെന്ന്’ ആ വാക്കുകള്‍ ശരിയാണെന്ന് മുറ കണ്ട എല്ലാവര്‍ക്കും മനസിലായി എന്ന് നിങ്ങളുടെ പ്രതികരണങ്ങള്‍ കണ്ട് മനസിലായി. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പൂര്‍ണമായി സമ്മാനിക്കുന്ന ഈ പുതുതലമുറയുടെ മുറ തിയേറ്ററില്‍ തന്നെ കാണണമെന്നും സുരാജ് പറഞ്ഞു.


വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ നിര്‍മ്മാതാവായ റിയാ ഷിബു, ഹൃദു ഹാറൂണ്‍, മാല പാര്‍വതി, സംവിധായകന്‍ മുസ്തഫ തുടങ്ങി ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. മുസ്തഫ സംവിധാനം ചെയ്ത മുറയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്.

No description available.

ഹൃദു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

No description available.

മുറയുടെ നിര്‍മ്മാണം : റിയാ ഷിബു, എച്ച്ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍.

മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.