സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാണമെന്ന നിയമസഭ സമിതിയുടെ ശിപാര്‍ശയെ വിമര്‍ശിച്ച് നടനും തിരക്കഥകൃത്തുമായ മുരളി ഗോപി. ഇത്തരം നീക്കങ്ങള്‍ പമ്പര വിഡ്ഢിത്തത്തില്‍ നിന്ന് പിറക്കുന്നതാണെന്നും ഇപ്പോള്‍ ഇതിനെ നേരിട്ടില്ലെങ്കില്‍ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് അത് നയിക്കപ്പെടുമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുരളി ഗോപി പറഞ്ഞു.
“കലാസൃഷ്ടിയുടെ സ്വതന്ത്ര പ്രക്രിയകളെ ചങ്ങലയ്ക്കിടുന്ന ഇത്തരം നീക്കങ്ങള്‍ പമ്പര വിഡ്ഢിത്തത്തില്‍ നിന്ന് പിറക്കുന്നതാണ് എന്ന് വിശ്വസിക്കാന്‍ എളുപ്പമാണ്. പക്ഷെ ഇതിനെ, ഇവിടെ വെച്ച്, ഇപ്പോള്‍ നേരിട്ടില്ലെങ്കില്‍ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് അത് നയിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമേ വേണ്ട, പ്രത്യേകിച്ചും ബഹുപാര്‍ട്ടി പ്രാതിനിധ്യം ഉള്ള ഒരു നിയമസഭാ സമിതി ഇതിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍. ഇതില്‍ പ്രകടമാകുന്നത് ജനാധിപത്യമൂല്യങ്ങളെ കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മയാണ്. ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരെ പൊരുതിയില്ലെങ്കില്‍ ഇതിനും “വലിയ വില കൊടുക്കേണ്ടി വരും”. മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
Read more
മദ്യപാന, പുകവലി രംഗങ്ങള്‍ കണ്ട് അവ കുട്ടികള്‍ അനുകരിക്കുമെന്നതിനാല്‍ ഇവ പൂര്‍ണമായും ഒഴിവാക്കിയ ശേഷം മാത്രമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാവൂ എന്നാണ് പി. അയിഷാ പോറ്റി എം.എല്‍.എ അദ്ധ്യക്ഷയായ നിയമസഭാ സമിതിയുടെ ശിപാര്‍ശ.