ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ പങ്കുവെച്ച ഒരു ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് . കാലിഫോര്‍ണിയയിലെ തന്റെ താമസസ്ഥലത്തിനടുത്ത് റോഡില്‍ രൂപപ്പെട്ട കുഴിയടയ്ക്കുന്ന അര്‍നോള്‍ഡാണ് ട്വീറ്റിലുള്ളത്.
ട്വിറ്ററിലൂടെയാണ് അര്‍നോള്‍ഡ് റോഡ് നന്നാക്കിയതിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്. റോഡില്‍ രൂപപ്പെട്ട ഭീമന് കുഴി കാറുകള്‍ക്കും സൈക്കിളുകള്‍ക്കും ഒരു പ്രശ്നമാവാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഞാനും സംഘവും ചേര്‍ന്ന് കുഴിയടച്ചിട്ടുണ്ട്.
Today, after the whole neighborhood has been upset about this giant pothole that’s been screwing up cars and bicycles for weeks, I went out with my team and fixed it. I always say, let’s not complain, let’s do something about it. Here you go. pic.twitter.com/aslhkUShvT
— Arnold (@Schwarzenegger) April 11, 2023
ഞാനെപ്പോഴും പറയുന്നതാണ്, പരാതിപ്പെട്ടുകൊണ്ടിരിക്കാതെ പ്രവര്‍ത്തിക്കാമെന്ന്, അര്‍നോള്‍ഡ് ട്വീറ്റ് ചെയ്തു. കുഴിയടയ്ക്കുന്നതിന്റെ വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വര്‍ക്ക് ബൂട്ടും ബോംബര്‍ ജാക്കറ്റും സണ്‍ഗ്ലാസുമണിഞ്ഞ് റോഡ് നന്നാക്കുന്ന അര്‍നോള്‍ഡിന്റെ വീഡിയോ ഇപ്പോള്‍ത്തന്നെ വൈറലാണ്.
Read more
കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു അര്‍നോള്‍ഡ് . താരത്തിന്റെ പ്രവൃത്തിക്ക് അഭിനന്ദനവുമായി കാലിഫോര്‍ണിയന്‍ മുന്‍ മേയര്‍ മാര്‍ക് ആര് ഹാള്‍ ഉള്‍പ്പെടെ നിരവധി പേര് രംഗത്തുവന്നു.
അതേസമയം, ഇത് വെറും കുഴിയായിരുന്നില്ലെന്നും സതേണ്‍ കാലിഫോര്‍ണിയ ഗ്യാസ് കമ്പനിയുടെ സര്‍വീസ് ട്രഞ്ചാണെന്നും ലോസ് ഏഞ്ചല്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് വര്‍ക്ക് അധികൃതര്‍ അറിയിച്ചു.